Currency

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി റോട്ട ലേലത്തില്‍ സമാഹരിച്ചത് ഒന്നര കോടി ഡോളര്‍

സ്വന്തം ലേഖകന്‍Monday, November 21, 2016 3:29 pm

റോട്ടയുടെ ആറാമത് ഗാലാ ഡിന്നറിനിടെ നടത്തിയ ലേലത്തിലാണ് ഒന്നര കോടി ഡോളറില്‍ അധികം തുക സമാഹരിച്ചത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ രക്ഷാകര്‍ത്തൃത്വത്തിലാണ് ഗാലാ ഡിന്നര്‍ നടത്തിയത്.

ദോഹ: ഏഷ്യയിലേയും മധ്യപൂര്‍വമേഖലയിലേയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി റീച്ച് ഔട്ട് ടു ഏഷ്യ (റോട്ട) ലേലത്തില്‍ സമാഹരിച്ചത് ഒന്നര കോടി ഡോളറില്‍ അധികം തുക. റോട്ടയുടെ ആറാമത് ഗാലാ ഡിന്നറിനിടെ നടത്തിയ ലേലത്തിലാണ് ഒന്നര കോടി ഡോളറില്‍ അധികം തുക സമാഹരിച്ചത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ രക്ഷാകര്‍ത്തൃത്വത്തിലാണ് ഗാലാ ഡിന്നര്‍ നടത്തിയത്. ഖത്തര്‍ ഫൗണ്ടേഷന്റെ അല്‍ ഷഖ്വാബ് ഇന്‍ഡോര്‍ മേഖലയിലാണ് ഗാലാ ഡിന്നര്‍ നടത്തിയത്.

റോട്ടയുടെ പത്താം വാര്‍ഷികം കൂടിയാണിത്.’ടീം അപ് ടുഡേ, ഷേപ്പ് അപ് ടുമാറോ’ എന്ന പ്രമേയത്തിലാണ് ആറാമത് ഗാലാ ഡിന്നര്‍ നടന്നത്. റോട്ടയുടെ ഈ വര്‍ഷത്തെ ലൈെൈഫ്ടം അച്ചീവ്‌മെന്റ് പുരസ്‌കാരം പലസ്തീന്‍ അധ്യാപകനായ അഹമ്മദ് സവാഫിരിക്ക് ശൈഖ അല്‍ മയസ്സ സമ്മാനിച്ചു. വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കിയത്. പതേക് ഫിലിപ്പി ഡോം ടേബിള്‍ ക്ലോക്ക്, ഖത്തറി നാച്യുറല്‍ ജീവന്‍ പേള്‍ നെക്ലേസ്, ഹെര്‍മീസ് മെന്‍സ് ട്രങ്ക്, 2017 മോഡല്‍ ബി.എം.ഡബ്‌ള്യൂ എം 3 30 ജാഹ്രി ലിമിറ്റഡ് എഡിഷന്‍, ലൂയിസ് മോയ്‌നെറ്റ് മെക്കനോഗ്രാഫ് ലിമിറ്റഡ് എഡിഷന്‍ വാച്ച് തുടങ്ങി നിരവധി അപൂര്‍വ വസ്തുക്കളാണ് ലേലത്തില്‍ വെച്ചത്.

റോട്ടയുടെ നിലവിലേയും ഭാവിയിലേയും വിവിധ രാജ്യങ്ങളില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുകയാണ് ലേലത്തിലൂടെ സമാഹരിച്ചത്. ബംഗ്ലാദേശ്, ഇന്തോനീഷ്യ, യമന്‍, ജോര്‍ദാനിലെയും ലെബനോനിലേയും സിറിയന്‍ അഭയാര്‍ഥികള്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഗാലാ ഡിന്നറിലെ ലേലത്തില്‍ സമാഹരിച്ച തുക ലെബനോനിലെ സിറിയന്‍ അഭയാര്‍ഥികള്‍, നേപ്പാള്‍, വെസ്റ്റ് ബാങ്ക്, ടുണീഷ്യ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും യുവതലമുറയ്ക്കുമായാണ് ചെലവഴിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

4 thoughts on “വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി റോട്ട ലേലത്തില്‍ സമാഹരിച്ചത് ഒന്നര കോടി ഡോളര്‍”

  1. Every weekend i used to go to see this website, because i wish for enjoyment, for the reason that this
    this website conations in fact nice funny data too.

  2. I’ve been browsing online more than three hours nowadays, yet I never discovered any interesting article like yours.
    It’s pretty worth enough for me. Personally, if all webmasters
    and bloggers made just right content as you did, the net might be
    much more helpful than ever before.

  3. It’s remarkable to pay a visit this web page and reading the views of all colleagues concerning
    this post, while I am also zealous of getting know-how.

  4. If you are going for best contents like me, simply pay a visit this website
    all the time because it presents quality contents, thanks

Comments are closed.

Top
x