Currency

നിയമലംഘനം; നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാന്‍ പൊലീസ്

സ്വന്തം ലേഖകന്‍Saturday, October 12, 2019 2:54 pm

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനകളില്‍ നിയമലംഘകരായ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ, നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റുകളിലാണ് വ്യാഴാഴ്ച അധികൃതര്‍ പരിശോധന നടത്തിയത്.

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തിരുന്നവരും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി രാജ്യത്ത് കഴിഞ്ഞുവന്നിരുന്നവരുമാണ് പിടിയിലായതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പിടിയിലാവയവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. വ്യാപകമായ പരിശോധനയാണ് ഒമാനില്‍ നിയമലംഘകരെ കണ്ടെത്താനായി പൊലീസ് നടത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x