
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രാലയം. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതായുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും വാര്‍ത്തക്കൊപ്പം പ്രചരിക്കുന്ന ചിത്രങ്ങള്‍ ബോധവല്‍ക്കരണത്തിനായി മന്ത്രാലയം തയാറാക്കിയ വീഡിയോയില്‍ നിന്നുള്ളതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
കൊറോണ ബാധ സ്ഥിരീകരിച്ച ആളെ ജഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വീഡിയോ സഹിതം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയം വിശദീകരണവുമായി എത്തിയത്. പ്രതീകാത്മകമായി തയ്യാറാക്കിയ ചിത്രങ്ങളും വീഡിയോയും സഹിതമാണ് രാജ്യത്തു കൊറോണ സ്ഥിരീകരിച്ചു എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ വിട്ടു നില്‍ക്കണം. വൈറസ് ബാധ തടയാന്‍ ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യത്തിലല്ലാതെ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.