അപകടങ്ങൾ ഉണ്ടാക്കാതെ ശ്രദ്ധയോടെ ഓടിക്കുന്നവരുടെ വാഹനങ്ങൾക്കു കുറഞ്ഞ ഇൻഷുറൻസ് പോളിസി ലഭ്യമാക്കുന്ന പദ്ധതിയുമായി സൗദി അറേബ്യ.
റിയാദ്: അപകടങ്ങൾ ഉണ്ടാക്കാതെ ശ്രദ്ധയോടെ ഓടിക്കുന്നവരുടെ വാഹനങ്ങൾക്കു കുറഞ്ഞ ഇൻഷുറൻസ് പോളിസി ലഭ്യമാക്കുന്ന പദ്ധതിയുമായി സൗദി അറേബ്യ. സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം സമർപ്പിച്ചിരിക്കുന്നത്.
ഒരു വർഷം നഷ്ടപരിഹാര ക്ലെയിം ചെയ്യാത്ത വാഹന ഉടമകൾക്ക് 15 ശതമാനം വരെയും രണ്ടു വർഷം ക്ലെയിം ചെയ്യാത്തവർക്കു 25 ശതമാനം വരെയും മൂന്നിൽ കൂടുതൽ വർഷം ക്ലെയിം ചെയ്യാത്തവർക്ക് 20 മുതൽ 30 ശതമാനം വരെയും പോളിസി നിരക്കിൽ ഇളവ് അനുവദിക്കുന്നതാണ് പദ്ധതി.
ഇൻഷുറൻസ് കമ്പനികൾക്കിടയിൽ വലിയ തോതിൽ ഇളവ് നൽകി അസ്വഭാവിക മത്സരം ഒഴിവാക്കുന്നതിനാണ് ഈ നിർദ്ദേശമെന്നും വാഹനം ഓടിക്കുന്നവരെ കൂടുതൽ ജാഗ്രതയോടെ ഡ്രൈവിംഗിന് പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.