Currency

സൗദിയിലേക്ക് അടുത്ത വര്‍ഷം മുതല്‍ ടൂറിസ്റ്റ് വിസ ലഭ്യമാകും

സ്വന്തം ലേഖകന്‍Wednesday, December 20, 2017 3:44 pm

റിയാദ്: ടൂറിസം ആവശ്യത്തിന് സൗദിയിലേക്ക് വരുന്നവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വിസ ലഭ്യമാവുമെന്ന് സൗദി ടൂറിസം അതോറിറ്റി മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ അറിയിച്ചു. തിങ്കളാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് ഓണ്‍ലൈന്‍ വിസ നടപടികളെക്കുറിച്ച് അന്തിമ ചിത്രമായത്.

ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, തദ്ദേശഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ടൂറിസ്റ്റ് വിസ നടപ്പാക്കുക. ഓണ്‍ലൈന്‍ വിസക്കുള്ള കരട് തയ്യാറായിട്ടുണ്ട്. സാങ്കേതിക വിഭാഗത്തിന്റെ പണിപ്പുരയും ടൂറിസ അതോറിറ്റി മേധാവിയുടെ അംഗീകാരവും ലഭിച്ചാല്‍ 2018ല്‍ ഓണ്‍ലൈന്‍ വിസ പ്രാബല്യത്തില്‍ വരും. അതേസമയം വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് സൗദി ടൂറിസം അതോറിറ്റിയുടെ പുതിയ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x