
റിയാദ്: സൗദിയില്‍ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാന്‍ സ്വകാര്യ മേഖലക്ക് അനുമതി. ബാങ്ക് അക്കൗണ്ടുകള്‍ തുറക്കല്‍, വായ്പ്പാ അപേക്ഷകള്‍ തയ്യാറാക്കി സമര്‍പ്പിക്കല്‍, ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍, ബാങ്ക് ഗ്യാരണ്ടിയ്ക്കുള്ള അപേക്ഷ തയ്യാറാക്കല്‍, എ.ടി എം വഴി പണം പിന്‍വലിക്കലും നിക്ഷേപിക്കല്‍ തുടങ്ങിയ പതിനേഴ് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിന് സ്വകാര്യ ഏജന്‍സികള്‍ക്ക് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയായ സാമയാണ് അനുമതി നല്‍കിയത്.
കൂടാതെ ബില്ലുകളും വിവിധ ഫീസുകളും പിഴകളും അടയ്ക്കുന്നതും മണി റെമിറ്റന്‍സ്, കറന്‍സി മാറ്റി നല്‍കല്‍, ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ചെക്ക് ബുക്കുകളും ഇഷ്യു ചെയ്യല്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നതിനാണ് സ്വകാര്യ ഏജന്‍സിക്കു അനുമതി നല്‍കിയിരിക്കുന്നത്.പണം നിക്ഷേപിക്കുമ്പോഴും പിന്‍വലിക്കുമ്പോഴും ഉപയോക്താക്കള്‍ക്ക് ഏജന്‍സി പ്രിന്റ് ഔട്ട് നല്‍കല്‍ നിര്‍ബന്ധമാണ്.
കൂടാതെ ഇടപാട് നടത്തിയെന്ന് സ്ഥിരീകരിക്കുന്ന എസ്.എം.എസ്സും അയക്കണം. അതേസമയം ഏജന്‍സി വഴി പ്രതിദിനം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും കഴിയുന്ന പണത്തിന്റെ കൂടിയ പരിധി നിശ്ചയിക്കുന്നതിന്റെ അധികാരം ബാങ്കുകള്‍ക്കാണെന്നും സാമ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.