Currency

കുവൈറ്റിൽ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരെ സൗദി നിയമിക്കുന്നു

സ്വന്തം ലേഖകൻSaturday, October 1, 2016 5:49 pm

കേസുകൾ തെളിയിക്കാനുള്ള കുവൈറ്റി പോലീസ് ഉദ്യോഗസ്ഥരുടെ വൈദഗ്‌ധ്യവും അനുഭവജ്ഞാനവും വേണ്ട വിധം തങ്ങളുടെ രാജ്യത്ത്‌ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചാണ്‌ കുവൈറ്റില്‍ നിന്നും വിരമിച്ച പൊലീസ്‌ ഉദ്യോഗസ്ഥരെ സൗദി നിയമിക്കുന്നത്.

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും വിരമിച്ച പൊലീസ്‌ ഉദ്യോഗസ്ഥരുടെ സേവനം സൗദി അറേബ്യ ഉപയോഗപ്പെടുത്തുന്നു. കേസുകൾ തെളിയിക്കാനുള്ള കുവൈറ്റി പോലീസ് ഉദ്യോഗസ്ഥരുടെ വൈദഗ്‌ധ്യവും അനുഭവജ്ഞാനവും വേണ്ട വിധം തങ്ങളുടെ രാജ്യത്ത്‌ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചാണ്‌ കുവൈറ്റില്‍ നിന്നും വിരമിച്ച പൊലീസ്‌ ഉദ്യോഗസ്ഥരെ സൗദി നിയമിക്കുന്നത്.

ഇത്തരത്തിൽ കുവൈറ്റില്‍ നിന്നും വിരമിച്ച ബ്രിഗേഡിയര്‍ അബ്ദുല്‍ റഹ്മാന്‍ മൂസദ്‌ അല്‍ ജാസഫിനെ സൗദി അടുത്തിടെ നിയമിച്ചിരുന്നു. കുവൈറ്റില്‍ ക്രിമിനല്‍ അന്വേഷണ വിഭാഗം ഡയറക്ടറായി 32 വര്‍ഷത്തോളം അദ്ദേഹം സേവനമനുഷ്‌ഠിച്ചിരുന്നു. കുവൈറ്റിലെ സാദ്‌ അല്‍ അബ്ദുല്ല അക്കാദമി ലക്‌ചറായും അദ്ദേഹം ജോലി ചെയ്‌തിട്ടുണ്ട്‌. ഇത്തരത്തിലുള്ള നിരവധി കുവൈറ്റി പോലീസ് ഉദ്യോഗസ്ഥരുടെ സേവനമാണ് സൗദി ഉപയോഗപ്പെടുത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x