
ജിദ്ദ: ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെവിടേയും സന്ദര്‍ശിക്കുന്നതിനു അവസരം നല്‍കുന്ന നിയമം പ്രബല്യത്തില്‍ വന്നു. ഈ വര്‍ഷത്തെ ഉംറ സീസണ്‍ മുതല്‍ പുതിയ പരിഷ്‌കാരം നടപ്പില്‍ വരുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്‍ അസീസ് വസാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ജിദ്ദ, മക്ക, മദീന തുടങ്ങിയ പട്ടണങ്ങള്‍ മാത്രം സന്ദര്‍ശിക്കാനാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് അനുമതി ഉള്ളത്. എന്നാല്‍ പുതിയ നിയമ പ്രകാരം സൗദിയിലെവിടേയും സന്ദര്‍ശിക്കുന്നതിനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നത്.
ഉംറ വിസ പതിനഞ്ച് ദിവസം എന്നുള്ളത് മുപ്പത് ദിവസം വരെ നീട്ടിയും നല്‍കും. പതിനഞ്ച് ദിവസം ഉംറയ്ക്കായി മക്ക, മദീന എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കണം. ബാക്കിയുള്ള പതിനഞ്ച് ദിവസം സൗദിയിലെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായിരിക്കും. ആവശ്യമെങ്കില്‍ ഒരുമാസത്തില്‍ കൂടുതല്‍ വിസ നീട്ടിയും നല്‍കും.
അതേസമയം മക്കയും മദീനയും ഒഴികെയുള്ള സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന സൗദിയിലെ ചരിത്രപരമായ സ്ഥലങ്ങളും മറ്റും വിസ സ്റ്റാമ്പു ചെയ്യുമ്പോള്‍ തന്നെ രേഖപെടുത്തിയിരിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.