Currency

സൗദിയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Thursday, June 7, 2018 11:37 am

റിയാദ്: സൗദിയില്‍ പൊതുമേഖലാ തൊഴിലാളികള്‍ക്ക് പെരുനാള്‍ (ഈദ് അല്‍ ഫിതര്‍) അവധി പ്രഖ്യാപിച്ചു. ഒന്‍പത് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ഈ മാസം 15 മുതല്‍ 23 വരെയാണ് അവധി. 24ന് ജീവനക്കാര്‍ ഡ്യൂട്ടി പുനരാരംഭിക്കും.

ഒമാനിലും പൊതു- സ്വകാര്യ മേഖലകളില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യപിച്ചിരുന്നു. ജൂണ്‍ 14 വ്യാഴാഴ്ച മുതല്‍ മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് അവധി. വാരാന്ത്യ അവധി ഉള്‍പ്പടെ അഞ്ചു ദിവസമാണ് ഈ വര്‍ഷം അവധി ലഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x