
റിയാദ്: സൗദിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ പ്രാബല്യത്തിലായി. വാട്ട്‌സ്അപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇനി സൂക്ഷ്മത പാലിക്കേണ്ടി വരും. അഞ്ച് വര്‍ഷം തടവും 30 ലക്ഷം റിയാല്‍ പിഴയും ഭയന്ന് ഇതിനകം നിരവധി ഗ്രൂപ്പുകള്‍ അപ്രത്യക്ഷമായി. വിവിധ വെബ്‌സൈറ്റുകള്‍ പരിശോധിക്കുന്ന ഡൊമൈനുകളും നിരീക്ഷണത്തിലാണ്.
സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ഷേപവും തെറ്റായ വാര്‍ത്തകളും പ്രചരിക്കുന്നത് പതിവ് കഥയാണ്. രാജ്യ വിരുദ്ധ പരാമര്‍ശങ്ങള്‍ പോലും പ്രചരിക്കുന്നതായി നേരത്തെ സൗദി സുരക്ഷാ വിഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരാന്‍ തീരുമാനിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പരിഹാസം, സൗദി ഭരണാധികാരികളെ പരിഹസിക്കുന്ന ട്രോളുകള്‍, വ്യക്തികള്‍ക്കെതിരായ ആക്ഷേപ ഹാസ്യം, വ്യക്തികളുടെ ഫോട്ടോ ദുരുപയോഗം ചെയ്യല്‍, തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കല്‍, വ്യക്തികളുടെ സ്വകാര്യത ലംഘിക്കല്‍ എന്നിവയെല്ലാം കുറ്റമാണ്. അബദ്ധം പോലും അകത്താക്കുമെന്നതിനാല്‍ കൂടുതല്‍ സൂക്ഷമത വേണം സൈബര്‍ മേഖലയിലെ പ്രവര്‍ത്തനത്തിന്. സൈബര്‍ സുരക്ഷാ വിഭാഗത്തിന്റേതാണ് മുന്നറിയിപ്പ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.