
റിയാദ്: സൗദിയില്‍ സ്ത്രീകളുടെ സ്വകാര്യതയും, വിവേചനമില്ലായ്മയും ഉറപ്പ് വരുത്തുന്ന തൊഴില്‍ സുരക്ഷയ്ക്കായി പുതിയ നിയമം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരും. വനിതകളുടെ തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അടുത്തയാഴ്ച പുറത്തിറക്കുമെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ റാജി അറിയിച്ചു. വനിതകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഒരുക്കുന്നതിനായി പ്രത്യേക സമിതി നിലവില്‍ വന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടന്നത്. സ്ത്രീകള്‍ക്ക് അനുയോജ്യമായ ജോലിസമയം, അര്‍ഹമായ ശമ്പളം, പ്രത്യേക പ്രാര്‍ത്ഥനാ സൗകര്യം, ശുചിമുറി തുടങ്ങിയവ ഉറപ്പുവരുത്താന്‍ നേരത്തെ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. പുരുഷന്മാരോടൊപ്പം ഒരു സ്ത്രീ മാത്രം ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനും നിര്‍ദേശം ഉണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.