റിയാദ്: സൗദിയില്‍ വിദേശികളുടെ താമസ രേഖ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നല്‍കുന്ന പ്രകിയക്ക് തുടക്കമായി. സൗദി ജവാസാത്ത് വിഭാഗമാണ് രാജ്യത്തുള്ളവര്‍ക്കും വിദേശത്ത് കഴിയുന്നവര്‍ക്കും താമസ രേഖ പുതുക്കി നല്‍കുന്നത്. കോവിഡ് പശ്ചാതലത്തില്‍ സൗദി ഭരണാധികാരിയാണ് ഈ മാസം ആദ്യത്തില്‍ രണ്ടാം ഘട്ട ഇളവ് പ്രഖ്യാപിച്ചത്.
സൗദിയില്‍ താമസ വിസയിലുള്ളവരുടെ ഇഖാമ കാലാവധി മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുന്ന നടപടിക്കാണ് സൗദി ജവാസാത്ത് തുടക്കം കുറിച്ചത്. നിലവില്‍ രാജ്യത്തുള്ളവര്‍ക്കും വിദേശങ്ങളില്‍ കുടുങ്ങി പോയവര്‍ക്കും ആനുകൂല്യം ലഭിച്ചു തുടങ്ങി. കോവിഡിന്റെ ആരംഭ ഘട്ടത്തില്‍ മൂന്ന് മാസത്തേക്ക് സൗജന്യമായി പുതുക്കി ലഭിച്ചവര്‍ക്കും രണ്ടാം ഘട്ടത്തില്‍ ആനുകൂല്യം ലഭിക്കുന്നുണ്ട്. ഇതിനു പുറമേ പുതുതായി കാലാവധി കഴിയുന്നവര്‍ക്കും മൂന്ന് മാസത്തേക്ക് പുതുക്കി ലഭിക്കുന്നുണ്ട്.
ഇതിനകം പുതുക്കിയവര്‍ക്കും മൂന്ന് മാസം അധികമായി ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ജവാസാത്ത് വിഭാഗം വിശദീകരണങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.