Currency

പ്രവാസി തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സുമായി സൗദി

സ്വന്തം ലേഖകന്‍Sunday, July 19, 2020 6:16 pm

റിയാദ്: സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സൗദിയില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി. ഇന്‍ഷുറന്‍സ് പൂര്‍ണമായും സര്‍ക്കാര്‍ ചെലവിലായതിനാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അധിക ചെലവുണ്ടാകില്ല. വിവിധ കാരണങ്ങളാല്‍ കമ്പനി പൂട്ടുകയോ നഷ്ടത്തിലാവുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ തൊഴിലാളികളുടെ ശമ്പളവും സേവനാനന്തര ആനുകൂല്യങ്ങളും നഷ്ടപ്പെടാതിരിക്കാനാണ് പുതിയ തീരുമാനം.

കോവിഡ് കാലത്ത് ഒട്ടേറെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും നഷ്ടത്തിലാവുകയും ചെയ്‌തോടെ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ജോലിയും ആനുകൂല്യവും നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് പദ്ധതി. ഇതിലൂടെ വിദേശ തൊഴിലാളികളുടെ അവകാശം ഉറപ്പുവരുത്താനാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x