Currency

സൗദി അറേബ്യ 86-ാം ദേശീയദിനം ആഘോഷിക്കുന്നു

സ്വന്തം ലേഖകൻFriday, September 23, 2016 9:10 am

സൗദി അറേബ്യ ഇന്ന് എമ്പത്തിയാറാം ദേശീയദിനം ആഘോഷിക്കുന്നു. പ്രധാനതെരുവുകളെല്ലാം ദേശീയ പതാകകളും തോരണങ്ങളും വര്‍ണവെളിച്ചങ്ങളും രാഷ്ട്ര നേതാക്കളുടെ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

റിയാദ്: സൗദി അറേബ്യ ഇന്ന് എമ്പത്തിയാറാം ദേശീയദിനം ആഘോഷിക്കുന്നു. ദേശീയദിനം ഇത്തവണ വെള്ളിയാഴ്ച വന്നതിനാൽ ഇന്നലെ രാജ്യത്ത് പൊതു അവധി നൽകിയിരുന്നു. പ്രധാനതെരുവുകളെല്ലാം ദേശീയ പതാകകളും തോരണങ്ങളും വര്‍ണവെളിച്ചങ്ങളും രാഷ്ട്ര നേതാക്കളുടെ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

വിവിധ ഗവര്‍ണറേറ്റുകളുടെ മേല്‍നോട്ടത്തില്‍ആഘോഷ ആഘോഷപരിപാടികളും നടക്കുന്നു. അതിനിടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൗദി എയര്‍ലൈന്‍സ് നിരക്കിളവ് പ്രഖ്യാപിച്ചു. സപ്തംബര്‍ 20 മുതല്‍ 30 വരെ ബുക്ക് ചെയ്യുന്നവർക്ക് അന്താരാഷ്ട്ര സര്‍വീസിന് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ലഭിക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 15 വരെയാണ് യാത്രാ കാലാവധി. റിട്ടേണ്‍ ടിക്കറ്റിനും ഇളവ് ബാധകമാണ്. രാജ്യത്ത് എവിടേക്കും യാത്ര ചെയ്യുന്നതിന് 86 റിയാലിന്റെ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x