Currency

സൗദിയില്‍ വാരാന്ത്യത്തോടെ തണുപ്പ് കൂടുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Thursday, December 20, 2018 12:20 pm

റിയാദ്: സൗദിയുടെ പല ഭാഗങ്ങളിലും വാരാന്ത്യത്തോടെ തണുപ്പ് കൂടുമെന്ന് കാലാവസ്ഥ പ്രവചന വിഭാഗം മുന്നറിയിപ്പ് നല്‍കി. സൈബീരിയന്‍ കാറ്റ് വ്യാഴാഴ്ചയോടെ സൗദിയിലെത്തും. അടുത്തയാഴ്ച മധ്യം വരെ കടുത്ത തണുപ്പ് തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. റിയാദിലും സമീപ പ്രദേശങ്ങളിലും പത്ത് ഡിഗ്രി വരെ അന്തരീക്ഷ താപനില കുറയാന്‍ സാധ്യതയുണ്ട്.

റിയാദ്, അല്‍ഖസീം, വടക്കന്‍ അതിര്‍ത്തി മേഖലകളില്‍ താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x