സ്‌പോൺസറുടെ സഹായമില്ലാതെ പ്രവാസികൾക്ക് സ്വതന്ത്രമായി കച്ചവടം നടത്തുവാൻ അനുമതി നൽകുന്നു
റിയാദ്: സ്‌പോൺസറുടെ സഹായമില്ലാതെ പ്രവാസികൾക്ക് സ്വതന്ത്രമായി കച്ചവടം നടത്തുവാൻ സൗദി ഗവണ്മെന്റ് അനുമതി നൽകുന്നു. പുതിയ നിയമമനുസരിച്ച് പ്രവാസിക്ക് സ്വന്തം സ്പോണ്സര്ഷിപ്പില് തന്നെ കച്ചവടം നടത്താനാകും.
നിലവിൽ ഒരു പ്രവാസിക്ക് കച്ചവടം നടത്തുവാൻ ഒരു സൗദി സ്‌പോൺസറുടെ സഹായം ആവശ്യമാണ്. ഇതിനു ഫീസായി ഒരു നിശ്ചിത തുകയും ഈടാക്കുന്നുണ്ട്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസികളിൽ നിന്നും രണ്ടു തരം നികുതി ഈടാക്കാനാണു ഗവണ്മെന്റിന്റെ തീരുമാനം.
ഈ നിയമം മൂലം വർക്ക്ഷോപ്പുകൾ, കാറ്ററിംഗ്, കോൺട്രാക്ടിങ് തുടങ്ങിയ ഫ്രീ ട്രേഡ് ഏരിയകളിൽ നേരിട്ട് നിക്ഷേപം നടത്തുവാനുള്ള ലൈസൻസ് പ്രവാസികൾക്ക് ലഭിയ്ക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.