Currency

സൗദിയില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പി.സി.ആര്‍ പരിശോധന ആവശ്യമില്ല

സ്വന്തം ലേഖകന്‍Monday, March 15, 2021 2:59 pm

റിയാദ്: സൗദിയില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പി.സി.ആര്‍ പരിശോധന ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യവ്യാപകമായി വാക്സിനേഷന്‍ പദ്ധതി പുരോഗമിച്ച് വരികയാണ്. രാജ്യത്തൊട്ടാകെ ഇത് വരെ 21, 60,727 ഡോസ് വാക്സിന്‍ വിതരണം ചെയ്തിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിനും സൗദിയില്‍ നിന്ന് പുറത്ത് പോകുന്നതിനും പി.സി.ആര്‍ ടെസ്റ്റ് ആവശ്യമില്ല.

എന്നാല്‍ ഒരു ഡോസ് വാക്സിന്‍ മാത്രമെടുത്തവര്‍ക്ക് പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്. അതേസമയം ഒരു ഡോസ് മാത്രമെടുത്തവര്‍ക്കും സ്വിഹത്തി ആപ്പില്‍ നിന്ന് കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

രാജ്യത്ത് വിതരണത്തിന് അനുമതി നല്‍കിയിട്ടുള്ള ഒരു വാക്സിനും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആസ്ട്രസെനിക്ക വാക്സിന്‍ വിതരണം നിര്‍ത്തിവെച്ചതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം സൗദിയിലെ കോവിഡ് അക്ടീവ് കേസുകളില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x