
റിയാദ്: സൗദി അറേബ്യയില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ നിരോധിച്ചു. 18 വയസ്സില്‍ താഴെയുള്ളവര്‍ നടത്തുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷയാണ് ഇനി നല്‍കുക. പരമാവധി 10 വര്‍ഷം വരെ ജുവനൈല്‍ ഹോമുകളിലാകും കുട്ടിക്കുറ്റവാളികള്‍ക്ക് ശിക്ഷ.
കഴിഞ്ഞ ദിവസം ചാട്ടയടി ശിക്ഷയും സൗദി അറേബ്യ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 18 വയസ്സിന് താഴെയുള്ളവരുടെ വധശിക്ഷയും നിരോധിച്ചത്. സല്മാന് രാജാവിന്റേയും കിരീടാവകാശിയുടെയും നിര്‍ദേശ പ്രകാരമാണ് തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.