Currency

കൊവിഡ് വ്യാപനം: സൗദിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടി

സ്വന്തം ലേഖകന്‍Sunday, February 14, 2021 1:52 pm

റിയാദ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസമായി നീട്ടി. വിനോദ പരിപാടികള്‍ക്കും റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ആണ് നീട്ടിയത്. നേരത്തെ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക് കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇരുപതില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നതിനും വിനോദ പരിപാടികള്‍ക്കും റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനുമുള്ള വിലക്ക് തുടരും. റസ്റ്റോറന്റുകളില്‍ പാഴ്സര്‍ സര്‍വീസ് അനുവദിക്കും. സിനിമാ ശാലകള്‍ പ്രവര്‍ത്തിക്കുന്നതിനും, ഷോപ്പിംഗ് മാളുകളിലും റസ്റ്റോറന്റുകളിലും മറ്റുമുള്ള ഇന്‍ഡോര്‍ വിനോദ പരിപാടികള്‍ക്കും ഗെയിംസുകള്‍ക്കും വിലക്കുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കും തുടരുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x