
റിയാദ്: സൗദിയില്‍ ഫൈനല്‍ എക്സിറ്റ് അടിച്ച് രാജ്യം വിടാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസം. ഈ മാസം 31 വരെ സൗജന്യമായി വീസ കാലാവധി നീട്ടി നല്കാന് സൗദി ഭരണാധികാരി സല്മാന് രാജാവ് ഉത്തരവിറക്കി. ഇത് സംബന്ധിച്ച് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് നടപടികള്‍ ആരംഭിച്ചതായി സൗദി പാസ്പോര്‍ട്ട് വിഭാഗം ജവാസാത്ത് അറിയിച്ചു.
സ്പോണ്സര് ഫൈനല്‍ എക്സിറ്റ് അടിക്കുകയും എന്നാല്‍ കൊറോണ പശ്ചാത്തലത്തില്‍ രാജ്യാന്താര സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് സൗദി വിടാനാകാതെ കുടുങ്ങിക്കടക്കുകയും ചെയ്യുന്ന നിരവധി പ്രവാസികള്‍ക്കാണ് ഈ നിര്‍ദേശം ആശ്വാസമാകുക.
ഇങ്ങനെ കാലാവധി നീട്ടാന്‍ ജവാസാത്തില്‍ ഹാജരാകുകയോ പ്രത്യേക അപേക്ഷ നല്‍കുകയോ വേണ്ടതില്ല. സ്വമേധയാ ഓണലൈനില്‍ പുതുക്കപ്പെടും എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇത്തരം 28,884 അന്തിമ എക്സിറ്റ് വീസകളുടെ കാലാവധിയാണ് നീട്ടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.