Currency

സ്വകാര്യ കമ്പനികള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസയുടെ കാലാവധി നീട്ടി

സ്വന്തം ലേഖകന്‍Thursday, January 10, 2019 1:14 pm

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം സ്വകാര്യ കമ്പനികള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസയുടെ കാലാവധി രണ്ട് വര്‍ഷമായി വര്‍ധിപ്പിച്ചു. നേരത്തെ ഒരു വര്‍ഷമാക്കി കുറച്ച തീരുമാനം റദ്ദാക്കിയാണ് തീരുമാനം. പുതിയ നീക്കം തൊഴില്‍ വിപണിക്ക് ഗുണമാകും. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

വിസ കാലാവധി രണ്ട് വര്‍ഷമാക്കുന്നതിലൂടെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് വിസ, റിക്രൂട്ടിങ് നടപടികളില്‍ ഗുണമുണ്ടാക്കും. കൂടാതെ സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കലും കാലാവധി നീട്ടി നല്‍കുന്നതിന്റെ ലക്ഷ്യമാണ്. മന്ത്രാലയം അനുവദിച്ച വിസയില്‍ കൂടുതല്‍ സാവകാശമെടുത്ത് ആവശ്യമെങ്കില്‍ മാത്രം വിദേശ റിക്രൂട്ടിങ് നടത്താം. ഒപ്പം അനുയോജ്യരായ സ്വദേശികളെ കണ്ടെത്താനും ഇതിലൂടെ സാധിക്കും. ഇതാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പ്രതീക്ഷ.

കാലാവധി നീട്ടി നല്‍കുന്നതിന് മന്ത്രാലയം അധിക ഫീസ് ഈടാക്കില്ല. പുതുതായി ഇഷ്യു ചെയ്യുന്ന വിസകള്‍ക്ക് മാത്രമാണ് പുതിയ കാലാവധി പ്രാബല്യത്തിലുണ്ടാവുക. മുമ്പെടുത്ത് ഉപയോഗിക്കാതിരുന്ന വിസ കാന്‍സല്‍ ചെയ്ത് രണ്ട് വര്‍ഷ കാലാവധിയില്‍ വീണ്ടും എടുക്കാനാവുമെന്ന് മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടില്‍ വിശദീകരിച്ചു. വിശദാംശങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ (www.mlds.gov.sa) പ്രസിദ്ധീകരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x