Currency

സൗദിയില്‍ തൊഴില്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ ഈ മാസം 30 മുതല്‍

സ്വന്തം ലേഖകന്‍Wednesday, October 17, 2018 12:05 pm

റിയാദ്: സൗദിയില്‍ തൊഴില്‍ കേസുകള്‍ക്കായുള്ള പ്രത്യേക കോടതികള്‍ ഈ മാസം 30ന് പ്രാബല്യത്തില്‍ വരും. നീണ്ടു പേവുന്ന തൊഴില്‍ കേസുകളില്‍ പെട്ടെന്ന് തീര്‍പ്പുകല്‍പ്പിക്കുന്നതിനാണ് പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതെന്ന് തൊഴില്‍ മന്ത്രി അഹമ്മദ് സുലൈമാന്‍ അല്‍ രാജിഹി അറിയിച്ചു.

റിയാദ്, ദമ്മാം, ജിദ്ദ, മക്ക, മദീന, അബ്ഹാ, ബുറൈദ തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തൊഴില്‍ കോടതികള്‍ ആരംഭിക്കുക. കൂടാതെ സൗദിയിലെ കീഴ്‌കോടതികളില്‍ തൊഴില്‍ കോടതിയുടെ ബെഞ്ചുകളും സ്ഥാപിക്കും. ഇതിനു പുറമെ തൊഴില്‍ കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിന് ആറ് അപ്പീല്‍ കോടതികള്‍ വേറേയുമുണ്ടാകും. തൊഴില്‍ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പു കല്‍പിക്കുകയാണ് ഇവയുടെ ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം 60,000 തൊഴില്‍ കേസുകളാണ് തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള തൊഴില്‍ തര്‍ക്ക പരിഹാര സമിതികളില്‍ എത്തിയത്. തൊഴില്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രമായി പ്രത്യേക കോടതികള്‍ വരുന്നതോടെ നിലവിലെ കാലതാമസത്തിനു പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x