
റിയാദ്: സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് നിലവില്‍ വന്നു. രാജ്യത്തെ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയാണ് രണ്ടാം പാദ വിപണി വില നിലവില്‍ വന്നത്.
ബെന്‍സീന്‍ 91 വിഭാഗത്തിന്റെ വില ഒരു റിയാല്‍ മുപ്പത്തിയേഴ് ഹലാല ഉണ്ടായിരുന്നത് ഒരു റിയാല്‍ നാല്പ്പത്തിനാല് ഹലാലയായും ബെന്‍സീന്‍ 95 വിഭാഗത്തിന്റെ വില രണ്ട് റിയാല്‍ രണ്ട് ഹലാല ഉണ്ടായിരുന്നത് രണ്ട് റിയാല്‍ പത്ത് ഹലാലയായും പുതുക്കി നിശ്ചയിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് പുതുക്കിയ വില പ്രസിദ്ധീകരിച്ചത്. പുതുക്കിയ വിലനിലവാരം ജുലൈ വരെ തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.