Currency

സൗദിയിൽ വിസാ ഫീസ് നിരക്ക് വർദ്ധനവ് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻMonday, September 19, 2016 12:35 pm

ഒക്റ്റോബർ രണ്ട് മുതൽ സൗദിയിൽ വർദ്ധിപ്പിച്ച വിസാ ഫീസ് നിരക്കുകൾ പ്രാബല്യത്തിൽ വരും.

റിയാദ്: ഒക്റ്റോബർ രണ്ട് മുതൽ സൗദിയിൽ വർദ്ധിപ്പിച്ച വിസാ ഫീസ് നിരക്കുകൾ പ്രാബല്യത്തിൽ വരും. സിംഗിള്‍ എന്‍ട്രി വിസാ ഫീസ്‌ 2,000 റിയാലാക്കിയും ആറു മാസത്തിനിടെ പലതവണ സൗദിയില്‍ കടക്കാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുടെ ഫീസ്‌ 3,000 റിയാലാക്കിയും ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുടെ ഫീസ്‌ 5,000 റിയാലാക്കിയും രണ്ടു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുടെ ഫീസ്‌ 8,000 റിയാലാക്കിയും വർദ്ധിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

ആഗോള വിപണിയില്‍ എണ്ണ വില തകര്‍ച്ച തുടരുന്ന സാഹചര്യത്തിലാണു വിസാ ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. സബ്ഡിസി വെട്ടിക്കുറക്കലിന്റെ പ്രതിഫലനവും അടുത്തമാസം മുതല്‍ കണ്ടുതുടങ്ങും. ഇത് സൗദിയിൽ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികളുടെ ജീവിത ചെലവുകള്‍ ഗണ്യമായി ഉയരാൻ കാരണമാകും. എണ്ണവില തകര്‍ച്ചയെ തുടര്‍ന്ന് കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x