Currency

സൗദിയില്‍ പുതിയ സ്വദേശിവല്‍ക്കരണത്തിന് അടുത്ത മാസം തുടക്കമാകും

സ്വന്തം ലേഖകന്‍Sunday, August 12, 2018 11:25 am

റിയാദ്: സൗദിയില്‍ പുതിയ സ്വദേശിവല്‍ക്കരണത്തിന് സെപ്തംബര്‍ പതിനൊന്നിന് തുടക്കമാകും. എഴുപത് ശതമാനം സ്വദേശികളും മുപ്പത് ശതമാനം വിദേശികളും എന്നതാണ് സൗദിയിലെ സ്വദേശിവത്കരണ അനുപാതം. സ്വദേശിവല്‍ക്കരണത്തിലെ ഭൂരിഭാഗം മേഖലകളും നേരിട്ട് ബാധിക്കുക മലയാളികളെയാണ്.

മലയാളികള്‍ ജോലിയെടുക്കുന്ന തുണിക്കടകള്‍, ചെരിപ്പ് ഷൂ കടകള്‍ തുടങ്ങിയവക്ക് നിയമം ബാധകമാകമാണ്. സെയില്‍സ് മാന്‍ ജോലിയടക്കം ചെയ്യുന്നതിന് ഇനി തടസ്സമുണ്ടാകും. ഈ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ കടുത്ത ആശങ്കയിലാണിപ്പോണിപ്പോഴുള്ളത്.

ദശാബ്ദത്തിലേറെയായി ഈ മേഖലിയില്‍ ജോലി ചെയ്യുന്നവരാണ് ഇവിടെയുള്ളത്. നിയമം നടപ്പിലാവുമെന്ന് കണ്ടതോടെ കടകളില്‍ പുതിയ സ്റ്റോക്ക് ഇറക്കുന്നത് നിര്‍ത്തി വെച്ചു. പെരുന്നാളിനോടനുബന്ധിച്ച് സ്പെഷല്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കി കട കാലിയാക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ പലരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x