
റിയാദ്: സൗദി അറേബ്യയില്‍ പുതിയ തൊഴില്‍ സംരംഭകര്‍ക്ക് ഉടനടി വിസ ലഭ്യമാക്കാന്‍ തൊഴില്‍ മന്ത്രാലയം പുതിയ സംവിധാനമേര്‍പ്പെടുത്തി. മന്ത്രാലയത്തിന്റെ ഖിവ പോര്‍ട്ടല്‍ വഴിയാണ് തല്‍ക്ഷണ വിസകള്‍ ലഭ്യമാവുക. സ്ഥാപനത്തിന്റെ പ്രവര്‍ത്തന മേഖലയുടെ വ്യാപ്തിക്കനുസരിച്ചാണ് വിസകളുടെ എണ്ണം നിശ്ചയിക്കുക.
സൗദിയില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് ആവശ്യമായ ജോലിക്കാരെ വേഗത്തില്‍ ലഭ്യമാക്കുന്നതിനാണ് പുതിയ പദ്ധതി. സ്ഥാപനം തുടങ്ങാന്‍ വിദേശത്ത് നിന്നുള്ള മാനവവിഭവ ശേഷിയുടെ ആവശ്യമുണ്ടെന്ന് കണ്ടാല്‍ അതുടന്‍ ലഭ്യമാക്കാനാണ് വിസ നല്‍കുന്നത്. നിലവിലെ സമ്പ്രദായമനുസരിച്ച് വിസക്ക് വേണ്ടി തൊഴില്‍ സ്ഥാപനം അപേക്ഷ നല്‍കിയാല്‍ പഠനം നടത്തിയ ശേഷമായിരുന്നു മന്ത്രാലയം വിസ അനുവദിച്ചിരുന്നത്. തൊഴിലുടമ മന്ത്രാലയത്തില്‍ നേരിട്ടെത്തി പിന്തുടര്‍ന്നാലേ വിസ ലഭ്യമാവുകയുള്ളൂ.
പുതിയ സംവിധാനം അപേക്ഷകരുടെ യോഗ്യതയും ആവശ്യവും മനസ്സിലാക്കി പോര്‍ട്ടല്‍ വഴി വിസ ലഭ്യമാക്കും. www.qiwa.sa വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ചില നിബന്ധനകളും വിസ ലഭ്യമാകാന്‍ പൂര്‍ത്തിയാക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.