അലി ബിന്‍ നാസര്‍ അല്‍-ഹാഫിസ് സൗദി അറേബ്യയുടെ പുതിയ തൊഴിൽ മന്ത്രി. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്ളസിസ് ആണ് മുഫ്റെജ് അല്‍-ഹ്വബാനിക്കു പകരം അലി ബിന്‍ നാസര്‍ അല്‍-ഹാഫിസിനെ നിയമിച്ചത്.
റിയാദ്: അലി ബിന്‍ നാസര്‍ അല്‍-ഹാഫിസ് സൗദി അറേബ്യയുടെ പുതിയ തൊഴിൽ മന്ത്രി. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്ളസിസ് ആണ് മുഫ്റെജ് അല്‍-ഹ്വബാനിക്കു പകരം അലി ബിന്‍ നാസര്‍ അല്‍-ഹാഫിസിനെ നിയമിച്ചത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദിയില്‍ അടുത്തകാലത്തായി തൊഴിൽ പ്രതിസന്ധി രൂക്ഷമായിരുന്നു. ഇതേ തുടർന്നാണ് നടപടി.
തൊഴിലില്ലായ്മയ്ക്കു ശ്വാശത പരിഹാരം കണ്ടെത്തുന്നതിൽ മുഫറെജ് അൽ–ഹ്വാനി പരാജയപ്പെട്ടെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. സൗദി യുവജനങ്ങള്‍ക്കു തൊഴില്‍ പരിശീലനം നല്‍കുന്ന ടെക്നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് കോര്‍പ്പറേഷന്റെ തലവനായിരുന്നു പുതിയതായി നിയമിതനായ ഹാഫിസ്. നിലവിൽ രാജ്യത്തെ തൊഴിലില്ലായ്മയിൽ 12.1 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.