Currency

പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിക്കുമെന്ന് സൗദി

സ്വന്തം ലേഖകന്‍Tuesday, September 4, 2018 1:24 pm

റിയാദ്: പൈതൃക സംരക്ഷണത്തിന് സാംസ്‌കാരിക അതോറിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സൗദി പൈതൃക വകുപ്പിന്റെ തീരുമാനം. ഇതിനായി ഇരു വിഭാഗവും ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു. ടൂറിസം പദ്ധതി ലക്ഷ്യം വെച്ചുള്ളതാണ് തീരുമാനം.

പരിഗണിക്കാതെ കിടക്കുന്ന വിവിധ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളുണ്ട് സൗദിയില്‍. ഇവിയില്‍ ചിലത് സാസ്‌കാരിക വകുപ്പിന് കീഴിലാണ്. മറ്റുള്ളവ പൈതൃക മേല്‍നോട്ട വകുപ്പിന് കീഴിലും. ഇവ ഒന്നിച്ച് സംരക്ഷിച്ച് നിര്‍ത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള ധാരണാ പത്രങ്ങളാണ് ഇരു വകുപ്പുകളും ഒപ്പു വെച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x