
റിയാദ്: സൗദിയില്‍ വിദേശ നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. 267 വിദേശ സംരംഭകര്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സുകള്‍ നേടിയതായി സാഗിയ ഗവര്‍ണര്‍ ഇബ്രാഹിം അല്‍ ഒമര്‍ വ്യക്തമാക്കി. നാല് പുതിയ സംരംഭങ്ങളെങ്കിലും ദിവസേന രാജ്യത്ത് തുടക്കം കുറിക്കുന്നുണ്ട്.
രാജ്യത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ 70 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയത്. സൗദി ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി സാഗിയ ആണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലാണ് പുതിയ നിക്ഷേപങ്ങളില്‍ കൂടുതലും. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി രൂപം നല്‍കിയ സാമ്പത്തിക പദ്ധതികള്‍ ശരവേഗത്തിലാണ് വളര്‍ച്ച നേടുന്നത്.
സാഗിയക്ക് കീഴില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ചട്ടങ്ങള്‍ അടുത്തിടെ ലഘൂകരിച്ചിരുന്നു. ഇതിന് പുറമെ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് പ്രത്യേക ആനൂകൂല്യങ്ങളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.