Currency

സൗദിയില്‍ സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളികളാവാന്‍ വിദേശ കമ്പനികള്‍ക്ക് അനുമതി; നിയമം പരിഷ്‌കരിച്ചു

സ്വന്തം ലേഖകന്‍Thursday, December 26, 2019 11:44 am

റിയാദ്: സൗദിയില്‍ സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളികളാവാന്‍ വിദേശ കമ്പനികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി ധനകാര്യ മന്ത്രാലയം നിയമം പരിഷ്‌കരിച്ചു. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിര്‍മ്മാണ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ പങ്കാളിത്വം വഹിക്കാന്‍ അനുമതി നല്‍കുന്നതാണ് ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പരിഷ്‌കരിച്ച നിയമം.

രാജ്യത്തെ വ്യാവസായിക, വാണിജ്യ മേഖലകളുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പുതിയ നിയമ നിര്‍മ്മാണം. രാജ്യത്തെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കും, പബ്ലിക് ലിസ്റ്റഡ് കമ്പനികള്‍ക്കും സര്‍ക്കാര്‍ ക്ഷണിക്കുന്ന പൊതു പദ്ധതികളില്‍ പങ്കാളിത്തം അനുവദിക്കുന്നതാണ് പരിഷ്‌കരിച്ച നിയമം. ധനകാര്യ മന്ത്രാലയമാണ് നിയമം പരിഷ്‌കരിച്ചത്.

സര്‍ക്കാര്‍ പുറത്തിറക്കുന്ന പൊതു ടെന്‍ഡറുകളില്‍ പങ്കെടുക്കുക, സാധ്യതാ പഠനങ്ങള്‍ നടത്തുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയില്‍ ഇനി മുതല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കും പങ്കാളിത്തം നല്‍കും. നിലവില്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, പ്രത്യേകം ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങള്‍ക്കും മാത്രമാണ് അനുമതിയുള്ളത്.

തദ്ദേശിയ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെയും ഭാഗമായാണ് പരിഷ്‌കരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x