Currency

സൗദിയിൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ട ഐഎസ് ബന്ധമുള്ള 17 പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻTuesday, September 20, 2016 1:33 pm

രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടതിനു പുറമെ പണ്ഡിതരെയും പ്രമുഖരെയും സുരക്ഷ ഭടന്മാരെയും ആക്രമിക്കാനും ചവേര്‍ ആക്രമണങ്ങളിലൂടെ പൊതുജനങ്ങളില്‍ ഭീതി പരത്താനും ഇവർ ആലോചിച്ചിരുന്നതായി ബ്രിഗേഡിയര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി പറഞ്ഞു.

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ട ഐഎസ് അനുഭാവികളായ 17 പേരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടതിനു പുറമെ പണ്ഡിതരെയും പ്രമുഖരെയും സുരക്ഷ ഭടന്മാരെയും ആക്രമിക്കാനും ചവേര്‍ ആക്രമണങ്ങളിലൂടെ പൊതുജനങ്ങളില്‍ ഭീതി പരത്താനും ഇവർ ആലോചിച്ചിരുന്നതായി ബ്രിഗേഡിയര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പതിനാല് പേർ സൗദി പൗരന്മാരാണ്. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഉസാമ അബ്ദുല്ല സര്‍സൂര്‍ എന്ന ഫലസീതീനിയും അബ്ദുറഹ്മാന്‍ ഫാരിസ് ആമിര്‍ എന്ന യമനിയും ഉമര്‍ അബ്ദു അബ്ദുല്‍ ഹമീദ് എന്ന ഈജിപ്ഷ്യനുമാണ് സംഘത്തിലെ വിദേശികൾ. ഖലൂദ് മുഹമ്മദ് മന്‍സൂറാണ് പിടിയിലായ സ്വദേശി സ്ത്രീ. 

റിയാദിലെ അല്‍ഹാഇര്‍ പ്രദേശത്ത് കഴിഞ്ഞ വര്‍ഷം ഈദുല്‍ ഫിത്റിന് ചാവേര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടവരും റിയാദില്‍ നിന്ന് 200 കി.മീറ്റര്‍ അകലെയുള്ള ഖുവൈഇയ്യയില്‍ തീവ്രവാദ ആക്രമണത്തിനും സരക്ഷാ ഭടന്മാരെ ആക്രമിക്കാനും പദ്ധതിയിട്ടവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. ചാവേര്‍ ആക്രമണത്തിനുള്ള സ്ഫോടക വസ്തുക്കള്‍, ബെല്‍റ്റുകള്‍, ആയുധങ്ങള്‍, ആറ് ലക്ഷം സൗദി റിയാല്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x