
റിയാദ്: സൗദി അറേബ്യയില്‍ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ഇരുപത്തിനാല് മണിക്കൂറായി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിലാകും. രാജ്യത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതിന് നല്കിയ അനുമതിയാണ് പുതുവര്‍ഷത്തില്‍ നടപ്പിലാവുക. മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നേടിയ സ്ഥാപനങ്ങള്‍ക്കാണ് എല്ലാ സമയവും തുറന്ന് പ്രവര്‍ത്തിക്കാനാവുക.
മാസങ്ങള്‍ക്ക് മുമ്പ് സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് രാജ്യത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുഴുസമയം പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയത്. ഇതിനായി മുനിസിപ്പല്‍ മന്ത്രാലയത്തില്‍ പ്രത്യേകം ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കാനും സ്ഥാപന ഉടമകളോട് അന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. ക്ലോസ്ഡ് സര്‍ക്യുട്ട് ടി.വി കാമറകള്‍ സ്ഥാപനങ്ങളില്‍ ഘടിപ്പിച്ചിരിക്കണം എന്ന പ്രധാന വ്യവസ്ഥയിലാണ് ലൈസന്‍സ് അനുവദിക്കുന്നത്.
കാമറയടക്കം സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ഉറപ്പാക്കിയ ശേഷം മുനിസിപ്പല്‍ ഗ്രാമീണകാര്യ മന്ത്രാലയമാണ് അനുമതി നല്‍കുക. മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന പ്രത്യേകം ഫീസടച്ചാണ് അനുമതിക്ക് അപേക്ഷിക്കേണ്ടത്. എട്ട് വിഭാഗം സ്ഥാപനങ്ങള്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.