കഴിഞ്ഞ 20 മാസത്തിനിടയിൽ സൗദി അറേബ്യയുടെ പൊതുകടം ആറിരട്ടി വർധിച്ചതായി കണക്കുകൾ. 274 ബില്യന്‍ റിയാലായിട്ടാണു രാജ്യത്തിന്റെ പൊതുകടം വർധിച്ചിരിക്കുന്നത്.
റിയാദ്: കഴിഞ്ഞ 20 മാസത്തിനിടയിൽ സൗദി അറേബ്യയുടെ പൊതുകടം ആറിരട്ടി വർധിച്ചതായി കണക്കുകൾ. 274 ബില്യന്‍ റിയാലായിട്ടാണു രാജ്യത്തിന്റെ പൊതുകടം വർധിച്ചിരിക്കുന്നത്. ഇതിൽ 236 ബില്യണാണ് ആഭ്യന്തര കടം 38 ബില്യന്‍ വിദേശകടവുമാണെന്ന് സൗദി ധനകാര്യ മന്ത്രാലയം അറിയിച്ചു.
ഇതേതുടർന്ന് ഡോളര്‍ നിരക്കിലുള്ള വിദേശ ബോണ്ട് വില്‍പന ഉടൻ ആരംഭിക്കാനാണ് പദ്ധതി. പൊതുകടം ഒരു പരിധി വരെ ഇതുവഴി നികത്താനാകുമെന്നാണ് പ്രതീക്ഷ. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വസ്റ്റ്മെന്റ് അതോറിറ്റിയുമായി ചേർന്നുകൊണ്ട് വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികളും ആലോചനയിലുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.