Currency

സൗദിയില്‍ പ്രത്യേക ലേബര്‍ കോടതികള്‍ പ്രവര്‍ത്തനം തുടങ്ങി

സ്വന്തം ലേഖകന്‍Thursday, November 29, 2018 2:49 pm

റിയാദ്: സൗദി അറേബ്യയില്‍ നീതിന്യായ മന്ത്രാലയത്തിനുകീഴില്‍ പ്രത്യേക ലേബര്‍ കോടതികള്‍ പ്രവര്‍ത്തനം തുടങ്ങി. നേരത്തേ തൊഴില്‍ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ലേബര്‍ ഓഫീസുകള്‍ക്കു പകരമാണ് പുതിയ സംവിധാനം. വിദേശികള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ തൊഴിലാളികള്‍ക്ക് കാലതാമസം കൂടാതെ തൊഴില്‍ തര്‍ക്കങ്ങളില്‍ പരിഹാരം കാണുന്നതിനാണ് പ്രത്യേക തൊഴില്‍ കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ലേബര്‍ ഓഫീസുകളില്‍ നിന്നുള്ള ഉത്തരവുകള്‍ നടപ്പാക്കാന്‍ ചില തൊഴിലുടമകള്‍ വിസമ്മതിക്കുകയും കാലതാമസം വരുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ നീതിന്യായ മന്ത്രാലയത്തിനുകീഴിലുള്ള തൊഴില്‍ കോടതികള്‍ വിദേശ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുണകരമാകും.

ലേബര്‍ ഓഫീസുകളിലെത്തുന്ന പരാതികള്‍ മൂന്ന് ആഴ്ചക്കകം പരിഹരിക്കണം. അല്ലാത്തപക്ഷം പരാതികള്‍ ഓണ്‍ലൈനില്‍ ലേബര്‍ കോര്‍ട്ടുകള്‍ക്കു കൈമാറും. ഇത് പുതുതായി പ്രവര്‍ത്തനം ആരംഭിച്ച പ്രത്യേക ലേബര്‍ കോടതികള്‍ പരിഗണിക്കുമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x