Currency

സൗദിയിൽ പുതുക്കിയ വിസ ഫീസ് നിലവിൽ വന്നു

സ്വന്തം ലേഖകൻSunday, October 2, 2016 5:00 pm

ഇനി മുതല്‍ സന്ദർശക വിസയിൽ രാജ്യത്തെത്താൻ രണ്ടായിരം സൗദി റിയാൽ ഫീസായി നൽകണം.

റിയാദ്: സൗദിയിൽ പുതുക്കിയ വിസ ഫീസ് നിലവിൽ വന്നു. എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് വിസ ഫീസ് കൂട്ടാൻ സൗദി തീരുമാനിച്ചത്. ഇനി മുതല്‍ സന്ദർശക വിസയിൽ രാജ്യത്തെത്താൻ രണ്ടായിരം സൗദി റിയാൽ ഫീസായി നൽകണം. അതേസമയം തൊഴില്‍ വിസകള്‍ക്കു പുതിയ ഫീസ് വർധന ബാധകമല്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ആറു മാസ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എക്സിറ്റ് റീ എന്‍ട്രി വിസിറ്റ് വിസ ഫീസ് 3000 റിയാലായും വർധിക്കും. ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എക്സിറ്റ് റീ എന്‍ട്രി വിസിറ്റ് വിസയ്ക്ക് 5000 റിയാലും ഇത് രണ്ടു വര്‍ഷത്തേക്ക് ലഭിക്കുന്നതിന് 8000 റിയാലുമാണ് പുതിയ ഫീസ്.  

ട്രാന്‍സിസ്റ്റ് വിസക്ക് 300 റിയാലും തുറമുഖം വഴിയുള്ള യാത്രക്കു 50 റിയാലുമാണ് ഇനി നൽകേണ്ടത്. വിദേശികൾക്ക് രാജ്യത്തിനു പുറത്ത് പോകൻ എക്സിറ് റീ എന്‍ട്രി വിസക്കു  200 റിയാല്‍ നൽകണം, രണ്ട് മാസത്തിനു ശേഷം ഓരോ മാസത്തിനും 100 റിയാല്‍ അധികം ഇതിനു നല്‍കേണ്ടിവരും. ഹജ്ജും ഉംറയും ആദ്യമായി നിര്‍വഹിക്കുന്നവര്‍ക്കു വിസ ഫീസ് ഇല്ല. എന്നാല്‍ പിന്നീടുള്ള ഹജ്ജ്, ഉംറ വിസകള്‍ക്കു രണ്ടായിരം റിയാല്‍ വീതം നല്‍കണം. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x