
റിയാദ്: ഇനി സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ ഓണ്‍ അറൈവല്‍ വിസ മതി. സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കു വിമാനത്താവളത്തില്‍വെച്ചു ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നതിനാണ് നീക്കം. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കാണ് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുക. പദ്ധതി ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എല്ലാ രാജ്യക്കാര്‍ക്കും ഈ സൗകര്യം ലഭ്യമല്ല.
രാജ്യത്തിന്റെ വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നത്. ടൂറിസം മേഖലയിലെ ധനവിനിയോഗം 2020 ഓടെ 4660 കോടി ഡോളറായി ഉയര്‍ത്താനാണ് സൗദി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം റിയാദില്‍ നടന്ന ഫോര്‍മുല ഇ കാര്‍ റേസ് ചാമ്പ്യന്‍ഷിപ്പു കാണാനെത്തിയ വിദേശികള്‍ക്ക് സൗദി ഇ -വിസ അനുവദിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.