Currency

സൗദി എംബസികളില്‍ ലേബര്‍ അറ്റാച്ചെ ഓഫീസുകള്‍ സ്ഥാപിക്കുന്നു

സ്വന്തം ലേഖകൻWednesday, November 9, 2016 1:50 pm

റിയാദ്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ സൗദി എംബസികളില്‍ ലേബര്‍ അറ്റാച്ചെ ഓഫീസുകള്‍ സ്ഥാപിക്കുന്നു. സൗദി മന്ത്രിസഭ ഇക്കാര്യത്തിൽ അനുമതി നൽകികഴിഞ്ഞു. സൗദിയിലേക്കുള്ള റിക്രൂട്ട്മെന്‍റ് നടപടികള്‍ ലഘൂകരിക്കുന്നതിനും കുറ്റമറ്റതാക്കാനുമാണ് എംബസികളിലും കോണ്‍സിലേറ്റുകളിലും ലേബര്‍ അറ്റാച്ചെ സ്ഥാപിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യയെ കൂടാതെ ഈജിപ്ത്, ഫിലിപ്പൈന്‍സ്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ സൗദി എംബസികളിലാണ് ലേബര്‍ അറ്റാച്ചെ സ്ഥാപിക്കുക. നിലവിൽ ഡോക്ടര്‍മാരേയും നഴ്സുമാരേയും ആശുപത്രികളിലേക്ക് വേണ്ട മറ്റു ടെക്നിഷ്യന്മാരേയും റിക്രൂട്ട് ചെയ്യുന്നതിനാണ് സൗദി എംബസികളില്‍ മെഡിക്കല്‍ അറ്റാച്ചകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് എല്ലതരം ജോലികൾക്കും ഇനി ലഭ്യമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x