
റിയാദ്: സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ മാന്യതയും മര്യാദയും ഉറപ്പുവരുത്താനുള്ള പുതിയ വ്യവസ്ഥകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. സഭ്യത ലംഘിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് പൊതുസ്ഥലങ്ങളില്‍ വരുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. പൊതുമര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും അടയാളങ്ങളുമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും കുറ്റകരമാണ്. പൊതു സ്ഥലങ്ങളിലെ ചുമരുകളിലും വാഹനങ്ങളിലും എന്തെങ്കിലും വരച്ചു വെയ്ക്കുന്നതും പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഉപദ്രവമാകുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്.
നിയമം ലംഘിക്കുന്നവര്‍ക്ക് 5000 റിയാല്‍ വരെ പിഴചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ തുക ഇരട്ടിയാകും. പൊതു സ്ഥലങ്ങളിലെ മോശം പെരുമാറ്റം ഒഴിവാക്കുന്നതിനും സമൂഹത്തിലെ മൂല്യങ്ങള്‍ക്ക് അനുസൃതമായ ശീലങ്ങളും പെരുമാറ്റ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പത്തു വകുപ്പുകളാണ് ഇത് സംബന്ധിച്ച നിയമത്തിലുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.