
റിയാദ്: സൗദി വിമാനത്താവളങ്ങളില്‍ വിരലടയാളത്തിന് പകരം നേത്രപടലം അടയാളമായി സ്വീകരിക്കാന്‍ പാസ്‌പോര്‍ട്ട് വിഭാഗം തയ്യാറെടുക്കുന്നു. വിദേശത്ത് നിന്നെത്തുന്നവരുടെ വിരലടയാളമാണ് പാസ്‌പോര്‍ട്ട് വിഭാഗം എമിഗ്രേഷനില്‍ സ്വീകരിക്കുന്നത്. ഇതിന് പകരം കണ്ണിലെ ഐറിസ് അഥവാ നേത്രപടലം അടയാളമായി സ്വീകരിക്കാനാണ് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ശ്രമം. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിരലടയാളം വ്യക്തിക്ക് പ്രായമാകുന്നതിന് അനുസരിച്ച് മാറാറുണ്ട്. ഇതിനാല്‍ യാത്രാ വിലക്കുള്ളവര്‍ പോലും ഇത് മറികടന്ന് രാജ്യത്ത് പ്രവേശിക്കാനിടയുണ്ട്. ഇത് മറികടക്കാനും കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്താനും കണ്ണുകള്‍ തെളിവായി സ്വീകരിക്കുമ്പോള്‍ സാധിക്കും.
മരണം വരെ നേത്രപടലത്തില്‍ മാറ്റമുണ്ടാകില്ലെന്നും ഓരോ വ്യക്തിയുടേതും വ്യത്യസ്തമാണെന്നും ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇടത് വലത് കണ്ണുകളിലെ നേത്രപടലങ്ങളും വ്യത്യസ്തമാണ്. ഇവ ശേഖരിച്ചു വെക്കുന്നത് സുരക്ഷിതത്വം വര്‍ധിപ്പിക്കുമെന്നാണ് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ വിലയിരുത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.