Currency

സൗദിയില്‍ ഫൈവ് ജി സേവനം നിലവില്‍ വന്നു

സ്വന്തം ലേഖകന്‍Sunday, June 23, 2019 1:50 pm

റിയാദ്: സൗദിയിലെ ടെലികോം കമ്പനിയായ എസ്ടിസി അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം 5 ജി, രാജ്യത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ ഈ സേവനം ലഭ്യമാക്കുന്ന ആദ്യ സേവനദാതാക്കളാണ് എസ്ടി സിഎന്ന് സിഇഒ നാസര്‍ ബിന്‍ സുലൈമാന്‍ പറഞ്ഞു. 2009 ല്‍ തുടക്കം കുറിച്ച നാലാം തലമുറ ഇന്റര്‍നെറ്റിനേക്കാള്‍ നൂറ് ഇരട്ടി വേഗമുണ്ട് പുതിയ സംവിധാനത്തിനെന്ന് അധികൃതര്‍ വ്യക്തമാക്കി.

എസ്ടിസി യുടെ സഹകമ്പനിയായ വൈവയുടെ നേതൃത്വത്തില്‍ കുവൈത്തിലും ബഹ്‌റൈനിലും ഉടന്‍ 5-ജി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ചും തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലും ആയിരിക്കും സേവനം ലഭ്യമാകുക. ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് നല്‍കപ്പെടുന്ന ഹോം റൂട്ടര്‍ വഴിയാണ് സംവിധാനം ഒരുക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x