Currency

സൗദിയിലെ അതിര്‍ത്തികള്‍ ഭാഗികമായി തുറന്നു; ജനുവരി മുതല്‍ പൂര്‍ണമായും തുറക്കും; ഇന്ത്യയില്‍ നിന്നുള്ള സര്‍വീസില്‍ അനിശ്ചിതത്വം

സ്വന്തം ലേഖകന്‍Wednesday, September 16, 2020 6:44 pm

റിയാദ്: വിവിധ അതിര്‍ത്തികള്‍ തുറന്നതോടെ സൗദിയിലേക്ക് സ്വദേശികളും വിദേശികളും മടങ്ങിയെത്തുന്നു. ഭാഗികമായും നിബന്ധനകളോടും കൂടിയാണ് അതിര്‍ത്തികള്‍ തുറന്നത്. അന്താരാഷ്ട്ര വിമാന സര്‍വീസുകളും ഭാഗികമായി തുടങ്ങി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും സൗദി പൗരന്മാരും സൗദിയില്‍ മടങ്ങിയെത്തി തുടങ്ങി.

കോവിഡ് കേസുകള്‍ കുറവുള്ള രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും എത്തിയത്. ഇതിനു പുറമെ കോസ്‌വേ കൂടി തുറന്നതോടെ രാജ്യത്തേക്ക് വിദേശികളുടേയും സ്വദേശികളുടേയും ഒഴുക്ക് തുടരുകയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകളില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യയില്‍ നിന്നും നഴ്‌സുമാര്‍, അധ്യാപകര്‍ എന്നിവര്‍ക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളുടെ സര്‍വീസ് മാത്രമാണ് നിലവിലുള്ളത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അവ്യക്തത തുടരുകയാണ്. സൗദിയിലേക്ക് പ്രവേശിക്കാന്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് സര്‍ട്ടിഫിക്കറ്റ് യാത്രക്ക് നിര്‍ബന്ധമാണ്. ജനുവരി ഒന്നിന് ശേഷമാണ് എല്ലാ അതിര്‍ത്തുകളും തുറന്ന് മുഴുവന്‍ വിദേശ സര്‍വീസുകളും സാധാരണ നിലയിലാവുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x