Currency

സൗദിയില്‍ റിക്രൂട്ടിങ് ഏജന്‍സി മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുമെന്ന് മന്ത്രാലയം

സ്വന്തം ലേഖകന്‍Tuesday, March 20, 2018 8:13 am

റിയാദ്: സൗദിയില്‍ റിക്രൂട്ടിങ് ഏജന്‍സി, വീട്ടുവേലക്കാരെ കൂലിക്ക് നല്‍കല്‍ എന്നീ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. തൊഴില്‍ മന്ത്രാലയവും സൗദി ജനറല്‍ ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റിയും ചേര്‍ന്ന് പുതിയ നയം മാറ്റത്തിന് അംഗീകാരം നല്‍കി. സ്വദേശികള്‍ക്ക് മാത്രം പരിമിതമായിരുന്ന ഈ രംഗത്തേക്ക് വിദേശ നിക്ഷേപകര്‍ക്ക് കടന്നുവരാന്‍ അനുവാദം നല്‍കുന്നതിലൂടെ ആരോഗ്യകരമായ വിപണി മല്‍സരം പ്രോല്‍സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

സൗദി വിഷന്‍ 2030ന്റെ ഭാഗമായി വിദേശ നിക്ഷേപം സൗദിയിലേക്ക് ആകര്‍ഷിക്കുക, പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക എന്നതും പുതിയ തീരുമാനത്തിന്റെ പ്രചോദനമാണ്. റിക്രൂട്ടിങ്, മാന്‍പവര്‍ ഏജന്‍സി രംഗത്ത് മുതല്‍മുടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇതേ മേഖലയില്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ പരിചയമുണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x