Currency

ട്രാഫിക് സുരക്ഷക്ക് പുതിയ പദ്ധതികളുമായി സൗദി

സ്വന്തം ലേഖകന്‍Monday, November 19, 2018 2:00 pm

റിയാദ്: ട്രാഫിക് സുരക്ഷക്ക് എട്ട് പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സൗദി ഗതാഗത മന്ത്രാലയം. എഴുന്നൂറ്റി എഴുപത്തി മൂന്ന് ദശലക്ഷം റിയാലിന്റേതാണ് പദ്ധതി. രാജ്യത്തെ ഭൂരിഭാഗം റോഡുകളിലും കമ്പിവേലി സ്ഥാപിക്കലും വൈദ്യുതീകരണവുമാണ് ലക്ഷ്യം.

68,000 കിലോമീറ്ററിലധികം നീളത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൊത്തം 773 ദശലക്ഷം റിയാല്‍ ചെലവ് വരുമെന്നാണ് കണക്ക്. റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയും അപകടങ്ങള്‍ കുറക്കുകയുമാണ് ലക്ഷ്യം. വിഷന്‍ 2030ന്റെ ഭാഗമായാണ് പദ്ധതികള്‍. മൂന്നു വര്‍ഷം കൊണ്ട് മന്ത്രാലയം നടപ്പിലാക്കാന്‍ തീരുമാനിച്ച 23 പദ്ധതികളിലുള്‍പ്പെട്ടതാണിത്. അപകടങ്ങള്‍ കുറക്കുന്നതോടൊപ്പം നാശനഷ്ടങ്ങളിലെ 4.4 ബില്യണ്‍ റിയാല്‍ കുറക്കാന്‍ ഇതിലൂടെ സാധിക്കും.

റോഡുകള്‍ക്ക് വശങ്ങളില്‍ കമ്പിവേലികള്‍, കോണ്‍ക്രീറ്റ് ഭിത്തികള്‍, ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കുക, മൃഗങ്ങള്‍ മുറിച്ചു കടക്കുന്ന ഭാഗങ്ങളില്‍ ബോര്‍ഡുകള്‍ ഒരുക്കുക, വിവിധ മേഖലകളിലെ ജങ്ഷനുകള്‍ നന്നാക്കുക, ഇലക്ട്രിക് പോസ്റ്റുകള്‍ സംരക്ഷണ കെട്ടുണ്ടാക്കുക തുടങ്ങിയവ സുരക്ഷ പദ്ധതികളിലുള്‍പ്പെടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x