Currency

ഇനി നാല് ദിനം; റോഡ് കീഴടക്കാനൊരുങ്ങി സൗദി സ്ത്രീകള്‍

സ്വന്തം ലേഖകന്‍Wednesday, June 20, 2018 12:23 pm

റിയാദ്: വനിതകള്‍ വാഹനം നിരത്തിലിറക്കാന്‍ ഇനി നാല് ദിനം ബാക്കി. തീവ്ര പരിശീലനത്തിലാണ് സൗദി വനിതകള്‍. ദമ്മാമിലെ അരാംകോ കോമ്പൗണ്ടില്‍ സ്ത്രീകള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കുന്നുണ്ട്. വാഹന പരിശീലനത്തിനൊപ്പം സാങ്കേതിക പരിശീലനവും നല്‍കാനാളുണ്ട്. വനിതകള്‍ക്ക് വനിതകളുടെ പരിശീലനം.

അത്യവശ്യ ഘട്ടങ്ങളില്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങളും പരിശീലനത്തിനൊപ്പം പകരുന്നു. ഘട്ടം ഘട്ടമായുള്ള പരിശീലനത്തില്‍ നിരവധി പേരുണ്ട് കാത്തിരിപ്പ് പട്ടികയില്‍. ജൂണ്‍ 24ന് മുന്നോടിയായി ട്രാഫിക് വിഭാഗവും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x