Currency

സൗദി പെട്രോള്‍ വില വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Monday, July 15, 2019 2:45 pm

റിയാദ്: സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് ഈ വര്‍ഷത്തെ മൂന്നാം പാദ വിപണി വില പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ നിലവില്‍ വന്നു.

ബെന്‍സീന് 91 വിഭാഗത്തിന്റെ വില ഒരു റിയാല്‍ നാല്‍പത്തിനാല് ഹലാല ഉണ്ടായിരുന്നത് ഒരു റിയാല്‍ അന്‍പത്തിമൂന്ന് ഹലാലയായും, ബെന്‍സീന്‍ 95 വിഭാഗത്തിന്റെ വില രണ്ട് റിയാല്‍ പത്ത് ഹലാല ഉണ്ടായിരുന്നത് രണ്ട് റിയാല്‍ പതിനെട്ട് ഹലാലയായും പുതുക്കി നിശ്ചയിച്ചു. എണ്ണ വിലയില്‍ അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് രാജ്യത്തെ എണ്ണ വിലയിലും മാറ്റം വരുത്തിയത്.

ഡീസല് പാചക വാതക വിലയില്‍ മാറ്റമില്ല. പുതുക്കിയ വിലനിലവാരം ഒക്ടോബര്‍ വരെ തുടരും. ഈ വര്‍ഷം ജനുവരി മുതലാണ് അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ച് രാജ്യത്തെ എണ്ണവിലയും പുതുക്കി നിശ്ചയിക്കുന്നതിന് തുടക്കം കുറിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x