വരുന്ന തിങ്കളാഴ്ച ചേരുന്ന ശൂറ കൗണ്‍സില്‍ ഈ വിഷയം ചർച്ചയ്ക്കെടുക്കും. അനധികൃതമായി രാജ്യത്തെത്തിയവരാണ് യാചകരിൽ ഏറെയുമെന്നാണു റിപ്പോർട്ട്.
റിയാദ്: സൗദി അറേബ്യയിൽ യാചന നിയമംമൂലം നിരോധിക്കാൻ പോകുന്നു. രാജ്യത്തിന്റെ സൽപ്പേരിന് മങ്ങലേൽപ്പിക്കുംവിധം യാചകരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വരുന്ന തിങ്കളാഴ്ച ചേരുന്ന ശൂറ കൗണ്‍സില്‍ ഈ വിഷയം ചർച്ചക്കെടുക്കും. അനധികൃതമായി രാജ്യത്തെത്തിയവരാണ് യാചകരിൽ ഏറെയുമെന്നാണു റിപ്പോർട്ട്.
കുട്ടികളെയും അംഗപരിമിതരെയും ഉപയോഗിച്ച് യാചന തൊഴിലാക്കിയ സംഘങ്ങളും രാജ്യത്തുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. രാജ്യത്തിന്റെ സൽപ്പേരിനു കളങ്കം വരുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതർ പറയുന്നു. മുതിര്‍ന്ന നിയമലംഘകര്‍ക്ക് രണ്ട് വര്‍ഷം തടവ്, 20,000 റിയാല്‍ പിഴ, വിദേശിയാണെങ്കില്‍ നാടുകടത്തല്‍ എന്നീ ശിക്ഷകളാണ് പരിഗണിക്കുന്നത്.
കുട്ടികള്‍ക്കും വികലാംഗര്‍ക്കും ഒരു വര്‍ഷം തടവുശിക്ഷ നൽകുമ്പോൾ ഇത്തരത്തിൽ പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ട വിദേശിക്ക് അഞ്ച് വര്‍ഷത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.