
റിയാദ്: സൗദിയിലെ സ്കൂളുകളിൽ ക്രിസ്തുമസ്, ന്യൂഇയർ പോലുള്ള നോൺ- ഇസ്ലാമിക് അവധികൾ നൽകുന്നതും അവയെ അടിസ്ഥാനമാക്കി പരീക്ഷാക്രമത്തിൽ മാറ്റും വരുത്തുന്ന രീതിയും ഒഴിവാക്കുന്നതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ അന്താരാഷ്ട്ര സ്കൂളുകൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.
പരീക്ഷകൾക്കും അവധി ദിനങ്ങൾക്കും ഇപ്പോഴുള്ള അക്കാഡമിക് കലണ്ടർ പിന്തുടരണമെന്നാണ് നിർദ്ദേശം. ഇത് സംബന്ധിച്ച നിർദേശം ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.