സൗദിയില്‍ ഹവാല പണമിടപാടു നടത്തിയതിന് പിടിക്കപ്പെട്ട സംഘത്തിന് ശിക്ഷ വിധിച്ചു. ആറു മാസം മുതല്‍ 15 വര്‍ഷം വരെയാണ് തടവ് വിധിച്ചിട്ടുള്ളത്.
റിയാദ്: സൗദിയില്‍ ഹവാല പണമിടപാടു നടത്തിയതിന് പിടിക്കപ്പെട്ട സംഘത്തിന് ശിക്ഷ വിധിച്ചു. ആറു മാസം മുതല്‍ 15 വര്‍ഷം വരെയാണ് തടവ് വിധിച്ചിട്ടുള്ളത്. മധ്യപൂര്‍വേഷ്യയില്‍ നടന്ന ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കലായി പരിഗണിച്ച കേസിൽ പതിനെട്ട് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ട്. വിദേശികളായ പ്രതികളെ ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തും. സ്വദേശികളെ വിദേശത്തേക്ക് പോകുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്.
36 ബില്ല്യന്‍ റിയാലിന്റെ കള്ളപ്പണം വെളുപ്പിച്ച കേസാണിത്. ആകെ 33 പ്രതികളാണുള്ളത്. വ്യക്തമായ തെളിവില്ലാത്തതിനാല്‍, പിടിക്കപ്പെട്ട രണ്ട് ഈജിപ്തുകാരേയം ഒരു സുഡാനിയേയും കോടതി വെറുതെവിട്ടിട്ടുമുണ്ട്. രാജ്യത്തെ ഒരു ബാങ്കില്‍ ജോലി ചെയ്തിരുന്ന രണ്ട് സ്വദേശികളാണ് പണം വെളുപ്പിക്കുന്നതിനു ഒത്താശ ചെയ്തു കൊടുത്തിരുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.