
റിയാദ്: സെലക്ടീവ് ടാക്‌സ് നടപ്പാക്കുന്നതിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. ഹാനികരമായ ഉല്‍പന്നങ്ങള്‍ക്കുള്ള സെലക്ടീവ് ടാക്‌സ് നടപ്പാക്കുന്നതിനാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഈ വര്‍ഷം രണ്ടാം പാദം മുതല്‍ സെലക്ടീവ് ടാക്‌സ് നടപ്പാക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സൗദിയില്‍ സെലക്ടീവ് ടാക്‌സ് നടപ്പാക്കുന്നതിരുള്ള തീയതി നിശ്ചയിക്കുന്നതിന് ധനമന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. സിഗരറ്റിനും എനര്‍ജി ഡ്രിങ്കുകള്‍ക്കും നൂറു ശതമാനവും ശീതള പാനീയങ്ങള്‍ക്ക് 50 ശതമാനവും ടാക്‌സ് നടപ്പാക്കാനാണ് തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.