Currency

സൗദിയിലെത്തുന്ന യാത്രക്കാരെ എയര്‍പോര്‍ട്ടുകളില്‍ പരിശോധനക്ക് വിധേയരാക്കും

സ്വന്തം ലേഖകന്‍Monday, January 27, 2020 10:59 am

റിയാദ്: ചൈനയില്‍ നിന്നും നേരിട്ടോ അല്ലാതെയോ സൗദിയിലെത്തുന്ന മുഴുവന്‍ യാത്രക്കാരെയും എയര്‍ പോര്‍ട്ടുകളില്‍ പരിശോധനക്ക് വിധേയരാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ചൈനയില്‍ കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കൊറോണ വൈറസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

യാത്രക്കാര്‍ക്ക് പ്രതിരോധ നടപടികളും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കും. ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചുകൊണ്ടാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പരിശോധന നടപടികള്‍ ആരംഭിച്ചത്. ചൈനക്ക് പുറമെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരേയും പരിശോധനക്ക് വിധേയരാക്കാന്‍ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും വിമാന കമ്പനികള്‍ക്കും അതോറിറ്റി സര്‍ക്കുലര്‍ അയച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x